എയറിന്ത്യ ഗള്‍ഫ് യാത്രാനിരക്ക് കുറയ്ക്കും
കൊച്ചി: എയറിന്ത്യ ഗള്‍ഫിലേക്കുള്ള വിമാനയാത്രാ നിരക്ക് കുറയ്ക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഷാനവാസ് ഹുസൈന്‍ പറഞ്ഞു. കുവൈത്തിലേക്കുള്ള നിരക്കില്‍ 7.5 ശതമാനത്തോളം കുറവ് വരുത്തും.
ബഹറിന്‍, സൗദി നിരക്കുകള്‍ അഞ്ച് ശതമാനത്തോളം കുറയ്ക്കും. കുവൈത്തിലേക്ക് കൊച്ചിയില്‍ നിന്ന് നേരത്തെ 21,500 രൂപയായിരുന്നു. ഇത് 14,500 രൂപയായി കുറയും. ബഹറിനിലേക്കും ദോഹയിലേക്കും 22,500 രൂപയായിരുന്ന ടിക്കറ്റ് നിരക്ക് 13,500 രൂപയായി കുറയും.
സൗദിയിലേക്കുള്ള നിരക്ക് 26,350 രൂപയില്‍ നിന്ന് 13,000 ആക്കി കുറയ്ക്കും. നവമ്പര്‍ 30 വരെ ഈ കുറഞ്ഞ നിരക്ക് പ്രാബല്യത്തിലുണ്ടായിരിക്കുമെന്ന് മന്ത്രി പറഞ്ഞെങ്കിലും അതിന് ശേഷവും ഇതേ നിരക്ക് തുടരാനാണ് സാധ്യത.
ഗള്‍ഫ് നാടുകളിലേക്കുള്ള വിമാനക്കൂലി മറ്റ് ദീര്‍ഘദൂര റൂട്ടുകളിലേതിനേക്കാള്‍ കൂടുതലാണെന്ന് പരക്കെ ആക്ഷേപമുണ്ടായിരുന്നു.












Click it and Unblock the Notifications