Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിമാര്‍ക്കെതിരെ ആരോപണം

തിരുവനന്തപുരം: ആരോഗ്യമന്ത്രി പി. ശങ്കരനും ഗതാഗതമന്ത്രി ഗണേഷ്കുമാര്‍ എന്നിവര്‍ക്കെതിരെ പ്രതിപക്ഷം നിയമസഭയില്‍ അഴിമതിയാരോപണമുന്നയിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മരുന്ന് വാങ്ങുന്നതിനുള്ള മരുന്നുകമ്പനികളുടെ ലിസ്റില്‍ മന്ത്രി ഇടപെടല്‍ നടത്തിയതായി തോമസ് ഐസക് (സിപിഎം) ആണ് ആരോപിച്ചത്.

തൃശൂരില്‍ കൈക്കൂലിവാങ്ങിയതിന്റെ പേരില്‍ പിടിയിലായ മോട്ടോര്‍ വാഹന ഇന്‍സ്പെക്ടറുടെ മേശവലിപ്പില്‍ നിന്ന് മന്ത്രി ഗണേശ്കുമാറിന്റെ പാര്‍ട്ടിയുടെ സംഭാവനകൂപ്പണുകള്‍ കണ്ടെടുത്തതിനെപ്പറ്റി കെ.പി. സതീഷ്കുമാര്‍(സിപിഎം) ആണ് ആരോപണമുന്നയിച്ചത്.

ആരോഗ്യമന്ത്രി ശങ്കരന്‍ തനിക്കെതിരായ ആരോപണം നിഷേധിച്ചു. സര്‍ക്കാരിന് വേണ്ടി മരുന്ന് വാങ്ങാനുള്ള കമ്പനികളുടെ ലിസ്റില്‍ ഏഴു പുതിയ കമ്പനികളെ ഉള്‍പ്പെടുത്തിയ ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ മറുപടിപ്രസംഗത്തിലെ ചില പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളംകൂട്ടി. ഒടുവില്‍ വിവാദപരാമര്‍ശങ്ങള്‍ രേഖയില്‍ നിന്ന് നീക്കം ചെയ്യാമെന്ന് സ്പീക്കര്‍ സമ്മതിച്ചതിനെതുടര്‍ന്നാണ് പ്രതിപക്ഷം സീറ്റുകളിലേക്ക് മടങ്ങിപ്പോയത്.

തനിക്കെതിരായ ആരോപണത്തിന് ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് മോട്ടോര്‍വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ പിരിവുനടത്തിയതിന്റെ സംഭാവനകൂപ്പണുകള്‍ മേശപ്പുറത്ത് വച്ചാണ് മന്ത്രി ഗണേശ്കുമാര്‍ മറുപടി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+