പെണ്‍വാണിഭം : അസിസ്റന്റ് കമ്മിഷണര്‍ക്കും സസ്പെന്‍ഷന്‍
തിരുവനന്തപുരം : പെണ്‍വാണിഭക്കേസില്‍ പിടിയിലായ ഡി. വൈ. എസ്. പി ചാടിപ്പോയ സംഭവത്തില്‍ അസിസ്റന്റ് കമ്മിഷണര്‍ യോഗേഷിന് സസ്പെന്‍ഷന്‍.
മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി അറിയിച്ചതാണ് ഈ വിവരം. ഡി. വൈ. എസ്. പി മുഹമ്മദ് ഇഖ്ബാല്‍ കസ്റഡിയില്‍ നിന്നും ചാടിപ്പോയത് പൊലീസിന്റെ അനാസ്ഥ മൂലമാണെന്ന് തെളിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. ഇദ്ദേഹത്തെ തിങ്കളാഴ്ച സസ്പെന്‍ഡ് ചെയ്തിരുന്നു.
അറസ്റിലായ യുവതികളില്‍ വാണിഭ കേന്ദ്രം നടത്തിപ്പുകാരിയെന്ന് സംശയിക്കുന്ന രാജിയൊഴിച്ചുളളവര്‍ക്ക് ജാമ്യം ലഭിച്ചു. മറ്റു പ്രതികള്‍ക്ക് ജാമ്യം കിട്ടിയതിനാല്‍ മുഹമ്മദ് ഇഖ്ബാല്‍ പൊലീസിന് കീഴടങ്ങുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications