പെണ്‍വാണിഭം: ഡി.വൈ.എസ്.പി. കീഴടങ്ങി
തിരുവനന്തപുരം: പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റഡിയില്‍ നിന്നു ചാടിപ്പോയ ഡിവൈ.എസ്.പി. മുഹമ്മദ് ഇക്ബാല്‍ കോടതി മുമ്പാകെ കീഴടങ്ങി.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.10ന് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റിനു മുമ്പാകെയാണ് കീഴടങ്ങിയത്.
പെണ്‍വാണിഭവുമായി ബന്ധപ്പെട്ട പെണ്‍കുട്ടികള്‍ തിരുവനന്തപുരം സ്വദേശിനികളാണെന്നു വിവരം ലഭിച്ചതായി സിറ്റി പൊലീസ് കമ്മിഷണര്‍ രാജന്‍സിങ് പറഞ്ഞു. ഇവര്‍ കണ്ണൂര്‍ സ്വദേശികളാണെന്നാണ് ആദ്യം പറഞ്ഞിരുന്നത്. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്ത് സംഗീതം പഠിയ്ക്കാനായി വന്നതെന്നായിരുന്നു ഇവര്‍ ആദ്യം പറഞ്ഞിരുന്നത്.
പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ആറുപേരില്‍ അഞ്ചു പേര്‍ക്ക് ബുധനാഴാച ജാമ്യം അനുവദിച്ചിരുന്നു.












Click it and Unblock the Notifications