Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്ലേഡ് കമ്പനികള്‍ വാടകഗുണ്ടകളെ നിയോഗിക്കരുത്

തിരുവനന്തപുരം : സ്വകാര്യ പണമിടപാടു സ്ഥാപനങ്ങള്‍ പണം പിരിക്കാന്‍ വാടകഗുണ്ടകളെ നിയോഗിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന വാഹനമോഷണക്കേസുകള്‍ക്കു പിന്നില്‍ ഇത്തരം വാടക ഗുണ്ടകളാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു ആന്റണി.

സ്വകാര്യ പണമിടപാടു സ്ഥാപനങ്ങള്‍ നിയോഗിക്കുന്ന വാടകഗുണ്ടകള്‍ പല സ്ഥലത്തും ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുന്നുണ്ട്. ഇത്തരം പണമിടപാട് സ്ഥാപനങ്ങള്‍ പൊതുജനങ്ങളെ ചൂഷണം ചെയ്യുന്നതായും പരാതിയുണ്ട്.

വാടകഗുണ്ടകളെ ഉപയോഗിച്ച് പണം പിരിക്കുന്ന രീതി സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടുണ്ട്. കര്‍ശനമായിത്തന്നെ ഇത് നിയന്ത്രിക്കാനാണ് തീരുമാനം. കടക്കാരന്‍ പണമടയ്ക്കാന്‍ വൈകിയാല്‍ അയാളുടെ വാഹനം കൈക്കലാക്കുന്ന രീതി അനുവദിക്കില്ലെന്നും ആന്റണി അറിയിച്ചു.

തമിഴ്നാട്ടില്‍ നിന്നുളള ചിലര്‍ അമിത പലിശയ്ക്ക് പണം കടം കൊടുക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. നിയമാനുസൃതമായി പ്രവര്‍ത്തിയ്ക്കുന്ന പണമിടപാട് സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കും. എന്നാല്‍ ഗുണ്ടകളെ ഉപയോഗിച്ച് വ്യാപാരം നടത്തുന്നത് അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+