Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍കോട് മത്സ്യബന്ധന തുറമുഖം?

തിരുവനന്തപുരം: കാസര്‍കോട് ഫിഷിംഗ് ഹാര്‍ബര്‍ പരിഗണനയിലുണ്ടെന്ന് ടൂറിസം മന്ത്രി കെ. വി. തോമസ്. ഇക്കാര്യം സംബന്ധിച്ച് ഒരു സാധ്യതാ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പുണെയിലെ കേന്ദ്ര വൈദ്യുത-ജല ഗവേഷണ സ്റേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ജൂലായ് 11 വ്യാഴാഴ്ച നിയമസഭയില്‍ അറിയിച്ചു.

ഇത് സംബന്ധിച്ച ഒരു സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സാധ്യത റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള ആകെ ചെലവ് 13.03 കോടി രൂപയായിരിക്കും. ഇതിന് മുന്‍കൂറായി 7.14 ലക്ഷം നല്കിക്കഴിഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ ഹാര്‍ബര്‍ സ്ഥാപിക്കുന്നതിനുള്ള പണികള്‍ തുടങ്ങും. ഹാര്‍ബര്‍ സ്ഥാപിക്കുന്നതിനുള്ള ആകെ ചെലവിന്റെ 50 ശതമാനം കേന്ദ്രം വഹിക്കുമെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+