മദ്യ ദുരന്തം : വിധി ജൂലായ് 16 ന ്
കൊല്ലം : കല്ലുവാതുക്കല്‍ വിഷമദ്യക്കേസിന്റെ വിധി പ്രസ്താവം ജൂലായ് 16 ലേയ്ക്ക് മാറ്റിവച്ചു.
പ്രതികള്‍ക്കെല്ലാം അന്തിമ വിശദീകരണം നല്‍കാന്‍ അവസരം നല്‍കുന്നതിനാണ് വിധി മാറ്റിവയ്ക്കുന്നതെന്ന് പ്രത്യേക കോടതി ജഡ്ജി ചന്ദ്രദാസ് നാടാര്‍ വ്യക്തമാക്കി.
കുറ്റക്കാരെന്ന് തെളിഞ്ഞ 26 പേര്‍ക്കുമുളള ശിക്ഷ ജൂലായ് 11ന് വിധിക്കുമെന്നായിരുന്നു നേരത്തെ ഉത്തരവിട്ടിരുന്നത്.
മണിച്ചന്‍, ഹൈറുന്നീസ, കൊച്ചനി, വിനോദ് എന്നിവര്‍ കോടതിയ്ക്ക് അന്തിമ വിശദീകരണം നല്‍കി. മനപൂര്‍വം ചെയ്തതല്ലെന്നായിരുന്നു അവരുടെ വാദം. അതിനാല്‍ ദയ കാണിക്കണമെന്ന് അവര്‍ കോടതിയോട് അപേക്ഷിച്ചു. എന്നാല്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.
നല്ല നടപ്പിന് ശിക്ഷിക്കണമെന്നായിരുന്നു ഒന്നാം പ്രതി ഹൈറുന്നീസ എന്ന താത്തയുടെ അഭ്യര്‍ത്ഥന. ശിക്ഷിച്ചാല്‍ അനാഥരായിപ്പോകുന്ന മക്കളെയും ഭാര്യയെയും ഓര്‍ത്ത് ദയ കാണിക്കണമെന്ന് മണിച്ചന്റെ സഹോദരന്‍ കൊച്ചനി അപേക്ഷിച്ചു.












Click it and Unblock the Notifications