കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെരിറ്റ് പ്രവേശനം 25 ശതമാനം മതിയെന്ന് യുഡിഎഫ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : അണ്‍ എയിഡഡ് പ്ലസ്ടുവില്‍ മെരിറ്റ് പ്രവേശനം 25 ശതമാനം മതിയെന്ന് യുഡിഎഫ് ഉപസമിതി ശിപാര്‍ശ.

സംവരണാടിസ്ഥാനത്തിലുളള പ്രവേശനവും ഈ 25 ശതമാനത്തില്‍ നിന്നാവണമെന്നും സമിതി നിര്‍ദ്ദേശിയ്ക്കുന്നു.

75 ശതമാനം സീറ്റുകള്‍ കച്ചവടം ചെയ്യാന്‍ സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് അനുവാദം നല്‍കുന്നതാണ് ഈ ശിപാര്‍ശകള്‍.

വിദ്യാഭ്യാസ രംഗത്ത് ദുരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കുന്ന നിര്‍ദ്ദേശങ്ങളാണ് യുഡിഎഫിന്റെ വിദ്യാഭ്യാസ ഉപസമിതി മുന്നോട്ട് വച്ചിരിക്കുന്നത്. പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.

1. സ്ക്കൂള്‍ അധ്യാപകര്‍ക്ക് സ്വയം പിരിഞ്ഞു പോകല്‍ പദ്ധതി.

2. പ്രൊട്ടക്ടഡ് അധ്യാപകര്‍ക്ക് സര്‍വീസിന്റെ ശേഷിയ്ക്കുന്ന കാലത്ത് 50 ശതമാനം ശമ്പളം.

3. 10 ശതമാനം കുട്ടികള്‍ക്ക് അവര്‍ പഠിച്ച സ്ക്കൂളില്‍ പ്ലസ് ടു പ്രവേശനം.

4. പ്ലസ് ടു നിയമനങ്ങള്‍ അംഗീകരിക്കാനുളള അധികാരം ഡി. ഇ ഒ. മാരില്‍ നിന്നും എടുത്തു മാറ്റും. പകരം പബ്ലിക് ഇന്‍സ്ട്രക്ഷന്‍ ഡയറക്ടറേറ്റിനെ ചുമതലപ്പെടുത്തും.

അണ്‍ എയിഡഡ് പ്ലസ് ടുവിന് അപേക്ഷിച്ച 400 പേര്‍ക്കും സ്ക്കൂള്‍ ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. എയിഡഡ് മേഖലയില്‍ ഇനി പ്ലസ് ടു അനുവദിക്കേണ്ടെന്നാണ് കമ്മിറ്റിയുടെ തീരുമാനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X