Get Updates
Get notified of breaking news, exclusive insights, and must-see stories!

നെല്‍കൃഷി ശാസ്ത്രീയമാക്കുമെന്ന് ഗൗരി

തിരുവനന്തപുരം : ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ആധുനീകരിക്കാത്തതാണ് നെല്‍കൃഷി നേരിടുന്ന പ്രതിസന്ധിയ്ക്ക് കാരണമെന്ന് കൃഷി മന്ത്രി കെ. ആര്‍. ഗൗരി. ആധുനിക കൃഷി രീതികള്‍ പ്രയോജനപ്പെടുത്തിയാലേ നിലവിലുളള പ്രതിസന്ധി മറി കടക്കാന്‍ കഴിയൂവെന്ന് അവര്‍ പറഞ്ഞു.

നിയമസഭയില്‍ നെല്‍കൃഷി പ്രതിസന്ധിയെക്കുറിച്ചുളള ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അവര്‍.

നെല്‍കൃഷി തകര്‍ന്നു പോയതിന് ഒട്ടേറെ കാരണങ്ങളുണ്ട്. ശാസ്ത്രീയ കൃഷി രീതികള്‍ പരീക്ഷിക്കുന്നതില്‍ നമ്മുടെ കര്‍ഷകര്‍ പൂര്‍ണ പരാജയമായത് പ്രധാന കാരണമാണ്. പഞ്ചാബ് പോലുളള സംസ്ഥാനങ്ങള്‍ ആധുനിക കൃഷിരീതികളെ സമ്പൂര്‍ണമായി സ്വാഗതം ചെയ്തതിനാല്‍ അവര്‍ക്ക് പുരോഗതിയുണ്ടായെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

നെല്‍കൃഷി ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടി വരുന്നുണ്ടെന്ന് മന്ത്രി സമ്മതിച്ചു. ചെലവും വരുമാനവും തമ്മില്‍ വന്‍ അന്തരമുളളതു കാരണം നെല്‍കൃഷി ഇപ്പോള്‍ ഒട്ടും ലാഭകരമല്ല.

വൈദ്യുതി ചാര്‍ജ് വര്‍ദ്ധന, ഉയര്‍ന്ന കൂലി, കീടനാശിനികളുടെ വില വര്‍ദ്ധന, വളം വില വര്‍ദ്ധന ഇവയൊക്കെ കണക്കിലെടുക്കുമ്പോള്‍ നെല്‍കൃഷി ലാഭകരമല്ല. അതു കൊണ്ടാണ് കര്‍ഷകര്‍ നെല്‍വയലുകള്‍ നികത്തുന്നത്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ മാര്‍ഗങ്ങള്‍ ആലോചിച്ചു വരികയാണെന്ന് കൃഷി മന്ത്രി പറഞ്ഞു. സഹകരണാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നതിനെക്കുറിച്ചു ആലോചിക്കുന്നുണ്ട്.

നെല്ലു സംഭരണത്തിന് ക്വിന്റലിന് 100 കോടി താങ്ങു വില പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ വര്‍ഷം സംഭരണത്തിന് ഒമ്പതു കോടി ചെലവിട്ടിട്ടുണ്ട്. 28 കോടിയുടെ കോള്‍ലാന്റ് വികസന പദ്ധതിയും പുരോഗമിക്കുന്നതായി ഗൗരി പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+