Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനഇന്ധനം: കേരളത്തില്‍ നികുതി കൂടുതല്‍

കൊച്ചി: കേരളത്തിലാണ് വിമാനഇന്ധനത്തിന് ഏറ്റവും കൂടുതല്‍ വില്‍പന നികുതിയെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഷാനവാസ് ഹുസൈന്‍. കേരളത്തില്‍ 39 ശതമാനമാണ് വില്‍പ്പന നികുതി. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനനികുതിയാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഈ അമിത വില്‍പ്പനനികുതി വെട്ടിക്കുറയ്ക്കണമെന്നാവശ്യപ്പെട്ട് താന്‍ മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയിട്ടുണ്ടെന്നും ഷാനവാസ് ഹുസൈന്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതില്‍ പോലും ഈ ഉയര്‍ന്ന വില്‍പ്പനനികുതി നിരക്ക് പരിഗണിക്കും. വിനോദസഞ്ചാരത്തിന് പ്രാധാന്യമുള്ള കേരളത്തെ ഈ ഉയര്‍ന്ന വില്‍പ്പനനികുതി നിരക്ക് പ്രതികൂലമായി ബാധിക്കും. ഇതുമൂലം പുറത്തുനിന്നുള്ള വിമാനങ്ങള്‍ കേരളത്തില്‍ നിന്നും ഇന്ധനം നിറയ്ക്കാന്‍ മടിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കൊച്ചിയില്‍ ഹജ് എംബാര്‍ക്കേഷന്‍ പോയിന്റ് അനുവദിക്കാന്‍ സാധ്യതയില്ല. കണ്ണൂരില്‍ പുതിയ വിമാനത്താവളം സ്ഥാപിക്കാനും സാധ്യതയില്ലെന്ന് മന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+