Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരു. വിമാനത്താവളത്തില്‍ കേന്ദ്രസേന

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിന്റെ സുരക്ഷാചുമതല കേന്ദ്ര വ്യവസായ സുരക്ഷാ സേന ഏറ്റെടുത്തു. ജൂലായ് 11 വ്യാഴാഴ്ച കേന്ദ്ര വ്യോമയാന സഹമന്ത്രി ശ്രീപാദ് നായികിന്റെ സാന്നിധ്യത്തിലാണ് കേന്ദ്ര സുരക്ഷാസേന ചുമതലയേറ്റെടുത്തത്.

കേന്ദ്ര വ്യവസായ സുരക്ഷാസേന എത്തുന്നതോടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ സുരക്ഷയുടെ കാര്യത്തില്‍ പുരോഗതിയുണ്ടാകും. കേന്ദ്ര വ്യവസായ സുരക്ഷാസേനയുടെ കാവലുള്ള രാജ്യത്തെ 39ാമത്തെ വിമാനത്താവളമാണ് തിരുവനന്തപുരത്തേതെന്ന് മന്ത്രി പറഞ്ഞു.

കേരളം വിമാനഇന്ധനത്തിനുള്ള ഉയര്‍ന്ന വില്പനനികുതി കുറയ്ക്കണം. ഇക്കാര്യത്തില്‍ കേരളം ആന്ധ്രയെ മാതൃകയാക്കണം. ആന്ധ്രയില്‍ വെറും നാല് ശതമാനം മാത്രമാണ് നികുതിയെന്നിരിക്കെ, കേരളത്തില്‍ ഇത് 39 ശതമാനമാണ്.- മന്ത്രി വിശദമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+