Get Updates
Get notified of breaking news, exclusive insights, and must-see stories!

സോഫ്റ്റ്വെയര്‍ മോഷണം: തിരുവനന്തപുരത്തെ കമ്പനിയ്ക്കെതിരെ കേസ്

തിരുവനന്തപുരം : സോഫ്റ്റ്വെയര്‍ മോഷണം കേസില്‍ തിരുവനന്തപുരത്തെ ഒരു കമ്പനിയ്ക്ക് എതിരെ കേസ്.

ഈ കമ്പനിയുടെ കമ്പ്യൂട്ടര്‍ സെര്‍വറില്‍ നിന്ന് മോഷ്ടിച്ചതായി പറയപ്പെടുന്ന സോഫ്റ്റ് വേറിന്റെ സോഴ്സ് കോഡും ഡൈനാമിക് ലിങ്ക് ലൈബ്രറിയും ക്രൈംബ്രാഞ്ച് കസ്റഡിയിലെടുത്തു. ഇവ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.

സ്റാന്‍ഹോപ്പ് ടെക്നോളജീസ് എന്ന സ്ഥാപനത്തില്‍ നിന്നാണ് ഇവ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സോഫ്റ്റ്വെയര്‍ മോഷണക്കേസ്. തിരുവനന്തപുരത്തു തന്നെയുളള കോംടെക് എന്ന സ്ഥാപനമാണ് പരാതിക്കാര്‍.

കോപ്പിറൈറ്റ് ആക്ട്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, ഇന്ത്യന്‍ പീനല്‍ കോഡ് എന്നിവ അനുസരിച്ചാണ് കേസ് രജിസ്റര്‍ ചെയ്തിരിക്കുന്നത്. സ്റാന്‍ഹോപ്പ് ടെക്നോളജീസിലെ 10 ഡയറക്ടര്‍മാരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.

കേരള സര്‍ക്കാരിന്റെ ഏകജാലക സംവിധാനമായ ഫ്രണ്ട്സിനാവശ്യമായ സോഫ്റ്റ്വെയര്‍ രൂപകല്‍പ്പന ചെയ്യാന്‍ ഏല്‍പ്പിച്ച കരാറാണ് വിവാദമായത്. സോഫ്റ്റ്വെയര്‍ വികസിപ്പിക്കാന്‍ സിഡിറ്റ് (സെന്റര്‍ ഫോര്‍ ഡവലപ്പ്മെന്റ് ഓഫ് ഇമേജിംഗ് ടെക്ക്നോളജി) കോംടെക്കുമായി കരാര്‍ ഉണ്ടാക്കി. 1999ലായിരുന്നു ഇത്.

കരാറിന്റെ കാലാവധി തീര്‍ന്നിട്ടും സോഫ്റ്റ്വെയര്‍ രൂപകല്‍പ്പന പൂര്‍ത്തിയാകാത്തതിനാല്‍ 2002 മാര്‍ച്ച് 31ന് സിഡിറ്റ് കരാര്‍ രണ്ടു ലക്ഷം രൂപയ്ക്ക് സ്റാന്‍ഹോപ്പിനെ ഏല്‍പ്പിച്ചു.

തുടര്‍ന്നാണ് കോംടെക് പരാതിയുമായെത്തിയത്. തങ്ങള്‍ രൂപ കല്‍പന ചെയ്ത സോഫ്റ്റ്വെയര്‍ അനധികൃതമായി സ്റാന്‍ഹോപ്പ് കൈക്കലാക്കിയതായി അവര്‍ ആരോപിച്ചു. സിഡിറ്റിലെ ചിലരും ഈ മോഷണത്തിന് കൂട്ടുനില്‍ക്കുന്നതായി കോംടെക് കുറ്റപ്പെടുത്തുന്നു.

തങ്ങള്‍ നിര്‍മ്മിച്ച സോഫ്റ്റ്വെയറില്‍ മിനുക്കുപണികള്‍ നടത്തി സ്വന്തമാക്കാന്‍ സ്റാന്‍ഹോപ്പ് ശ്രമിക്കുന്നത് ബൗദ്ധിക സ്വത്തവകാശ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് കോംടെക്കിന്റെ വാദം.

കോംടെകിന്റെ പകര്‍പ്പവകാശം ഉറപ്പിയ്ക്കുന്ന രേഖകളും സ്റാന്‍ഹോപ്പ് കമ്പ്യൂട്ടറുകളില്‍ നിന്നും വീണ്ടെടുത്തിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനായി ഏറ്റവും ആധുനികമായ സങ്കേതങ്ങളാണ് ക്രൈംബ്രാഞ്ച് ഉപയോഗിച്ചത്. ധൃതി പിടിച്ച് നശിപ്പിച്ചു കളഞ്ഞ ഫയലുകളാണ് ക്രൈംബ്രാഞ്ച് അധികൃതര്‍ പ്രത്യേക സോഫ്റ്റ്വേര്‍ ഉപയോഗിച്ച് കണ്ടെത്തിയതെന്ന് വീണ്ടെടുത്തതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു.

സി-ഡിറ്റിലെ ചില ഉദ്യോഗസ്ഥരുടെ അറിവോടെ ഫ്രണ്ട്സ് കേന്ദ്രത്തില്‍ നിന്നും സ്റാന്‍ഹോപ്പ് സോഫ്റ്റ്വെയര്‍ സ്വന്തമാക്കുകയായിരുന്നു എന്നാണ് ക്രൈംബ്രാഞ്ചിന്റെ അനുമാനം. സിഡിറ്റിലെ ചിലരെയും ചോദ്യം ചെയ്യാനുണ്ടെന്ന് അവര്‍ വെളിപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+