ബോയിംഗ് ബോയിംഗ് നടി അറസ്റില്‍
ചെന്നൈ : വ്യഭിചാരക്കേസില്‍ പ്രസിദ്ധ തമ്ിഴ് - തെലുങ്ക് നടി മാധുരിയുള്‍പ്പടെ 11 പേര്‍ അറസ്റില്‍.
ചെന്നൈയിലെ വീട്ടില്‍ നിന്നാണ് ഇവരെ പൊലീസ് അറസ്റ് ചെയ്തത്. തെലുങ്കു നടന്‍ കുമാര്‍, നിര്‍മ്മാതാക്കളായ പ്രസാദ് റെഢി, കൃഷ്ണപ്രസാദ് എന്നിവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.
നീലച്ചിത്രങ്ങളുടെ കസെറ്റും സിഡിയും അശ്ലീല പ്രസിദ്ധീകരണങ്ങളും മാധുരിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു.
മോഹന്‍ലാലും മുകേഷും അഭിനയിച്ച ബോയിംഗ് ബോയിംഗ് എന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ മാധുരി അഭിനയിച്ചിട്ടുണ്ട്. പാവം ക്രൂരന്‍ തുടങ്ങിയ ചിത്രങ്ങളില്‍ നായികവേഷവും ചെയ്തിട്ടുണ്ട്. തമിഴില്‍ രജനീകാന്തിന്റെ മനിതന്‍, സംസാരം അതു മിന്‍സാരം തുടങ്ങി അമ്പതോളം ചിത്രങ്ങളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്.
അവസരം കുറയുന്ന നടിമാര്‍ വ്യഭിചാരവൃത്തി സ്വീകരിക്കുന്നതായി പരാതി ഉണ്ടായിരുന്നു. നേരത്തെ മൂന്നു തവണ മാധുരിയുടെ വീട് റെയ്ഡ് ചെയ്തിരുന്നെങ്കിലും തെളിവൊന്നും കിട്ടിയിരുന്നില്ല. ഇത്തവണ ആസൂത്രിതമായാണ് പ്രതികളെ കുരുക്കിയത്.
വാണി വിശ്വനാഥിന്റെ സഹോദരി നിഷയെ അടുത്തയിടെയാണ് വ്യഭിചാരക്കുറ്റത്തിന് അറസ്റു ചെയ്തത്.












Click it and Unblock the Notifications