Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈകോയുടെ പാര്‍ട്ടിയെ നിരോധിയ്ക്കണമെ ന്ന് ജയ

ചെന്നൈ : മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകത്തെ (എം.ഡി. എം. കെ.) നിരോധിയ്ക്കണമെന്ന് ജയലളിത.

നിരോധിക്കപ്പെട്ട എല്‍. ടി. ടി. ഇയ്ക്ക് വൈകോയുടെ പാര്‍ട്ടി പരസ്യ പിന്തുണ നല്‍കുകയാണെന്ന് ജയലളിത ചൂണ്ടിക്കാട്ടി. ആപല്‍ക്കരമായ തീവ്രവാദ സ്വഭാവമുളളതിനാല്‍ ഒട്ടേറെ രാജ്യങ്ങള്‍ നിരോധിച്ച സംഘടനാണ് എല്‍. ടി. ടി. ഇ.

കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതു തന്നെ ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്ക് സഹായമെത്തിക്കാനാണെന്ന മറുമലര്‍ച്ചി പാര്‍ട്ടിയുടെ പ്രഖ്യാപനവും ജയലളിത ഉദ്ധരിച്ചു. തമിഴ് പുലികള്‍ക്ക് തുടര്‍ന്നും സഹായവും പിന്തുണയും നല്‍കുമെന്ന് ആവര്‍ത്തിച്ച് പരസ്യ പ്രസ്താവന നടത്തുകയാണ് വൈകോയെന്നും അവര്‍ പറഞ്ഞു.

ഇന്ത്യയ്ക്കു വേണ്ടിയോ തമിഴ്നാടിനു വേണ്ടിയോ എന്തെങ്കിലും ചെയ്യണമെന്ന് മറുമലര്‍ച്ചി കക്ഷിയ്ക്ക് താല്‍പര്യമില്ല. ഒരു തീവ്രവാദി സംഘടനയുമായി ചേര്‍ന്ന് അന്യരാജ്യത്തെ ജനങ്ങളെ സേവിയ്ക്കാനാണ് അവര്‍ക്ക് താല്‍പര്യം. ഈ സംഘടനയെ നിരോധിയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ജയ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+