തമിഴ്നാട് വൈദ്യുത മേഖല സ്വകാര്യവല്‍ക്കരിക്കുന്നു
ചെന്നൈ : വൈദ്യുതി പ്രസരണവും വിതരണവും സ്വകാര്യ മേഖലയെ ഏല്‍പ്പിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍.
പാര്‍ലമെന്റ് ഇതുസംബന്ധിച്ച ബില്‍ പാസാക്കുന്നത് കാത്തിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് മുഖ്യമന്ത്രി ജയലളിത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ വര്‍ഷകാല സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിയ്ക്കുമെന്ന് കേന്ദ്ര ഊര്‍ജ മന്ത്രി സുരേഷ് പ്രഭു തന്നെ അറിയിച്ചെന്ന് ജയലളിത പറഞ്ഞു.
ചെന്നൈയില്‍ 4,000 കോടിയുടെ 1,000 മൊഗവാട്ട് വൈദ്യുതി നിലയം പണിയുന്നതിന് തമിഴ്നാട് സര്‍ക്കാരും എന്‍ടിപിസിയും തമ്മില്‍ ധാരണാ പത്രം ഒപ്പുവച്ചതിനു തൊട്ടു പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍.
മറ്റൊരു സര്‍ക്കാരും എന്‍. ടി. പി. സിയുമായി ഇത്തരമൊരു കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് ജയലളിത അവകാശപ്പെട്ടു. മൂന്നു വര്‍ഷത്തിനുളളില്‍ പദ്ധതി കമ്മിഷന്‍ ചെയ്യും. സാധ്യതാ പഠനം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയലളിത പറഞ്ഞു.












Click it and Unblock the Notifications