വൈകോ ജുഡീഷ്യല്‍ കസ്റഡിയില്‍
മധുര: പോട്ട പ്രകാരം അറസ്റു ചെയ്ത എം ഡി എം കെ നേതാവ് വൈകോയെ ഓഗസ്റ് ഏഴു വരെ ജൂഡിഷ്യന്‍ കസ്റഡിയിലാക്കി. മധുര സെന്‍ട്രല്‍ ജയിലിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരിയ്ക്കുന്നത്.
പ്രത്യേക ജഡ്ജിക്കു മാത്രമേ പോട്ട പ്രകാരം ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനാവൂ എന്നു കാണിച്ച് വൈകോ തിരുമംഗലം മജിസ്ട്രേറ്റിന് പരാതി നല്‍കിയിരുന്നു. പക്ഷേ അത് തള്ളിപ്പോയി.
തമിഴ് ഈഴത്തിനു വേണ്ടി ജയിലില്‍ പോകാന്‍ സന്തോഷമേ ഉള്ളു. പക്ഷേ രാഷ്ട്രീയ നേട്ടത്തിനായി പോട്ട ദുരുപയോഗപ്പെടുത്തുന്നതു ശരിയല്ലെന്ന് വൈകോ പറഞ്ഞു.രാഷ്ട്രപതി തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനുള്ള അനുമതി തേടി ഹൈകോടതിയെ സമീപിയ്ക്കാനാണ് വൈകോ ഉദ്ദേശിയ്ക്കുന്നത്്.
വൈകോയെ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്കു മാറ്റാനുള്ള ശ്രമം എം.ഡി.എം.കെ. പ്രവര്‍ത്തകര്‍ തടഞ്ഞു.












Click it and Unblock the Notifications