ആ കത്ത് വ്യാജം : ക്രൈംബ്രാഞ്ച്
തിരുവനന്തപുരം : മന്ത്രി കെ. വി. തോമസിനെ ഹവാല കേസുമായി ബന്ധപ്പെടുത്തിയ ഡിജിപിയുടെ കത്ത് കമ്പ്യൂട്ടറില്‍ വ്യാജമായി തയ്യാറാക്കിയതാണെന്ന് ക്രൈംബ്രാഞ്ച്.
പൊലീസിന് ലഭിക്കുന്ന രേഖകളിലും പരാതിയിലും മറ്റും പതിക്കുന്ന മുദ്രയാണ് ഈ കത്തില്‍ പതിച്ചിരിക്കുന്നതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സര്‍ക്കാരിലേയ്ക്കോ മറ്റു സ്ഥാപനങ്ങളിലേയ്ക്കോ നല്‍കുന്ന രേഖകളില്‍ ഈ മുദ്ര പതിക്കാറില്ല.
വ്യാജ രേഖ തയ്യാറാക്കിയവര്‍ക്ക് പറ്റിയ നിര്‍ണായക പിഴവാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ചു. ഈ പിഴവാണ് അന്വേഷണ സംഘത്തെ തുണച്ചത്.
ഈ രേഖ തയ്യാറാക്കിയതിനു പിന്നില്‍ ഉന്നത തല ഗൂഡാലോചന നടത്തിയിട്ടുണ്ടോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. സൂര്യാ ടിവി ഈ രേഖ പ്രക്ഷേപണം ചെയ്തതിനെ തുടര്‍ന്ന് ചാനല്‍ ഓഫീസില്‍ പൊലീസുകാര്‍ കടന്നു കയറിയിരുന്നു.
വ്യാജ രേഖ ചമയ്ക്കല്‍, മാനഹാനി എന്നീ കുറ്റങ്ങള്‍ ചുമത്തി സൂര്യാ ടിവിയ്ക്കു നേരെ ക്രൈംബ്രാഞ്ച് കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications