Get Updates
Get notified of breaking news, exclusive insights, and must-see stories!

കാട്ടാനകള്‍ വെള്ളത്തിന് പുഴയോരം കുഴിക്കുന്നു

കല്പറ്റ: കാലവര്‍ഷം ചതിച്ചപ്പോള്‍ ദാഹജലത്തിനായി കാട്ടാനകള്‍ പുഴയോരം കുഴിച്ച് വെള്ളം കണ്ടെത്താന്‍ ശ്രമിക്കുന്നു. കിലോമീറ്ററുകളോളം അലഞ്ഞിട്ടും വെള്ളം കണ്ടെത്താനാവാതെയാണ് ദാഹമടക്കാന്‍ ഇറ്റുജലം കണ്ടെത്താന്‍ ആനകള്‍ പുഴക്കരയില്‍ കുഴിക്കുന്നത്.

മഴ തിമര്‍ത്തു പെയ്യേണ്ട സമയത്ത് വയനാട്ടിലെ പുഴകള്‍ ചളി പുതഞ്ഞുകിടക്കുകയാണ്. ആനകള്‍ നീരാടി മദിക്കുന്ന പുഴകളിലാണ് വെള്ളം കാണാത്തത്.

വെള്ളം കണ്ടെത്താന്‍ ആനകള്‍ കിലോമീറ്ററുകളോളമാണ് സഞ്ചരിക്കേണ്ടിവരുന്നത്. ദാഹിച്ചുവരണ്ട് കാട്ടിലൂടെ വെള്ളം തേടിയുള്ള ഈ യാത്ര പലപ്പോഴും ആനകളുടെ മരണത്തില്‍വരെ കലാശിക്കുന്നുണ്ട്.

ഇടമുറിയാതെ മഴ പെയ്യേണ്ട സമയത്ത് വയനാട്ടിലെ പുഴകള്‍ക്കും കാടുകളില്‍ വെയിലുദിച്ചു നില്‍ക്കുന്നത് അപൂര്‍വമായ ഒരു കാഴ്ചയാണ്. രൂക്ഷമായ ജലക്ഷാമമായിരിക്കും വരുദിവസങ്ങളില്‍ ഉണ്ടാവുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+