മനുഷ്യ വികസന സൂചികയില്‍ കേരളം ഒന്നാമത്
തിരുവനന്തപുരം: മനുഷ്യ വികസന സൂചികയില്‍ ഇന്ത്യയില്‍ കേരളം ഒന്നാമത്. കഴിഞ്ഞ 10 വര്‍ഷങ്ങളായി കേരളം ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ആളോഹരി ഉപഭോഗ ചെലവിലും കേരളം വളരെ മുന്നിലാണ്. ദേശീയ ശരാശരിയേക്കാള്‍ വളരെ ഉയര്‍ന്നതാണ് കേരളത്തിന്റെ ശരാശരി.
പഞ്ചാബാണ് മനുഷ്യ വികസന സൂചികയില്‍ രണ്ടാമത്. തമിഴ്നാട്, മഹാരാഷ്ട്ര, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ തൊട്ടുപിന്നിലുണ്ട്.
അതേ സമയം തന്നെ കേരളത്തില്‍ തൊഴിലില്ലായ്മ വളരെ കൂടുതലാണെന്ന് സി എം ഐ ഇയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഉയര്‍ന്ന മനുഷ്യ വികസന സൂചികയുള്ള സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ തൊഴിലില്ലായ്മയും കൂടുതലാണ്. 1999-2000ല്‍ മൊത്തം തൊഴില്‍ ശക്തിയുടെ 8.6 ശതമാനത്തിന് തൊഴിലുണ്ടായിരുന്നില്ല. ദേശീയ ശരാശരി 2.3 ശതമാനമായിരുന്നപ്പോഴാണ് ഇത്.












Click it and Unblock the Notifications