മംഗളം കൊച്ചി എഡിഷന്‍ വെള്ളിയാഴ്ച
കൊച്ചി : മംഗളം പത്രത്തിന്റെ കൊച്ചി എഡിഷന്‍ ജൂലായ് 12 വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. ആധുനിക സൗകര്യങ്ങളോടു കുടിയാണ് മംഗളം കൊച്ചിയിലെത്തുന്നത്.
മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ എം. പിയാണ് ഉദ്ഘാടകന്‍. കേന്ദ്ര ഗ്രാമവികസന സഹമന്ത്രി ഒ. രാജഗോപാല്‍ പത്രത്തിന്റെ ആദ്യ പതിപ്പ് പ്രകാശനം ചെയ്യും. മന്ത്രിമാരായ കെ. വി. തോമസ്, ടി. എം. ജേക്കബ്, കൊച്ചി മേയര്‍ സി. എം. ദിനേശ് മണി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
മംഗളം ചീഫ് എഡിറ്റര്‍ എം. സി. വര്‍ഗീസ് വാര്‍ത്താ സമ്മേളനത്തില്‍ അറിച്ചതാണ് ഈ വിവരം.












Click it and Unblock the Notifications