Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കണമെന്ന്

തിരുവനന്തപുരം : വിദേശ ഇന്ത്യാക്കാര്‍ക്ക് വോട്ടവകാശം നല്‍കാന്‍ നിയമഭേദഗതി കൊണ്ടു വരണമെന്ന് കേരള നിയമസഭ ഏകകണ്ഠമായി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച് മുസ്ലിംലീഗിലെ കെ. എന്‍. എ. കാദര്‍ അവതരിപ്പിച്ച പ്രമേയം സഭ ഏകകണ്ഠമായി പാസാക്കി.

വിദേശ ഇന്ത്യാക്കാര്‍ക്ക് വോട്ടവകാശം നിഷേധിക്കുന്നത് വെറും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് കാദര്‍ പറഞ്ഞു.

സര്‍ക്കാരിനും ഇക്കാര്യത്തില്‍ അനുഭാവപൂര്‍വമായ നിലപാടാണുളളതെന്ന് പ്രവാസി മന്ത്രിയ്ക്കു വേണ്ടി മറുപടി പറഞ്ഞ ആരോഗ്യ മന്ത്രി പി. ശങ്കരന്‍ അറിയിച്ചു.

വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ പോളിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത അംഗങ്ങള്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+