Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലസ് ടു സംവരണം : എന്‍. എസ്. എസിന് എതിര്‍പ്പ്

പെരുന്ന : പ്ലസ് ടു പ്ലവേശനത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മാനദണ്ഡങ്ങള്‍ പ്രതിഷേധാര്‍ഹമെന്ന് എന്‍. എസ്. എസ്.

വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ക്കൂളുകളിലെ സംവരണ തത്ത്വങ്ങള്‍ പ്ലസ് ടുവിനും ബാധകമാക്കണമെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന് ജനറല്‍ സെക്രട്ടറി പി. കെ. നാരായണ പണിക്കര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

ചില പ്രത്യേക സമൂദായങ്ങള്‍ക്കു മാത്രം ഗുണകരമാകുന്ന നയമാണിത്. ഫലത്തില്‍ കമ്മ്യൂണിറ്റി മെരിറ്റ് എന്ന ആശയം തന്നെ ഇല്ലാതാകുന്നു. സാമൂദായിക മാനേജ്മെന്റുകള്‍ക്ക് അതാത് സമുദായത്തിലുളള വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം നല്‍കുക എന്ന ലക്ഷ്യം അട്ടിമറിക്കാന്‍ പുതിയ നയം ഇടവരുത്തുമെന്ന് പണിക്കര്‍ അഭിപ്രായപ്പെട്ടു. മുന്നോക്ക സമുദായങ്ങളെയാണ് ഇത് ഏറ്റവും ബാധിയ്ക്കുന്നത്.

തുടര്‍ന്നു വരുന്ന നയമനുസരിച്ച് 20 ശതമാനം സീറ്റുകള്‍ പട്ടികവിഭാഗത്തിനാണ്. 20 ശതമാനം മാനേജ്മെന്റ് ക്വാട്ട, 10 ശതമാനം കമ്മ്യൂണിറ്റി മെരിറ്റ്, ശേഷിയ്ക്കുന്ന 50 ശതമാനം പൊതുമെരിറ്റ് എന്നിങ്ങനെയാണ് സംവരണ തത്ത്വം. ഇത് അട്ടിമറിയ്ക്കുന്നതാണ് പുതിയ നയമെന്ന് എന്‍. എസ്. എസ്. ആരോപിച്ചു.

പുതിയ നയം നടപ്പിലാകുമ്പോള്‍ പിന്നോക്കവിഭാഗങ്ങളുടെ സംവരണ ആനുകൂല്യം കൂടുകയും മുന്നോക്കക്കാര്‍ക്ക് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന അവസരങ്ങള്‍ പോലും നഷ്ടമാവുകയും ചെയ്യുമെന്ന് പണിക്കര്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+