സ്കൂളുകള്‍ അടച്ചുപൂട്ടുമെന്ന് മാനേജര്‍മാര്‍
കൊച്ചി: സ്വകാര്യ സ്കൂളുകളില്‍ പ്രൊട്ടക്ടഡ് ടീച്ചര്‍മാരെ നിയമിക്കുന്നതിനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കേരള സ്കൂള്‍ മാനേജേഴ്സ് ടീച്ചേഴ്സ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം പ്രതിഷേധിച്ചു.
അധ്യാപകരെ നിയമിക്കുന്നതില്‍ സ്കൂള്‍ മാനേജര്‍മാര്‍ക്കുള്ള അവകാശങ്ങളില്‍ കൈകടത്താനുള്ള ഗൂഢാലോചനയാണ് സര്‍ക്കാരിന്റെ ഈ നീക്കത്തിന് പിന്നിലെന്ന് യോഗം അഭിപ്രായപ്പെട്ടു.
പ്രൊട്ടക്ടഡ് അധ്യാപകരെ സ്വകാര്യ സ്കൂളുകളില്‍ നിയമിക്കാനുള്ള ഉത്തരവ് സ്വകാര്യ സ്കൂള്‍ മാനേജര്‍മാരുമായി ആലോചിക്കാതെയാണ് പുറപ്പെടുവിച്ചത്. സ്വകാര്യസ്കൂളുകളില്‍ നിര്‍ബന്ധമായി പ്രൊട്ടക്ടഡ് അധ്യാപകരെ നിയമിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെങ്കില്‍ സ്കൂളുകള്‍ അടച്ചുപൂട്ടുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ. വി. രവീന്ദ്രന്‍ നായര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സി. പി. സുരേന്ദ്രന്‍, കെ. കെ. ബാലകൃഷ്ണന്‍ നായര്‍, ഫാദര്‍ ഫ്രാന്‍സിസ് നീലങ്കാവില്‍, കെ. ജെ. ക്ലീറ്റസ്, ഫാദര്‍ വര്‍ഗീസ് വലിയപറമ്പില്‍, കെ. എം. ഫിലിപ്പ്, സി. ഡി. മാത്യൂസ്, വി. സി, ജെയിസ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.












Click it and Unblock the Notifications