സൂര്യനെല്ലി : ധര്‍മ്മരാജന് ജീവപര്യന്തം കഠിനതടവ്
കോട്ടയം : സൂര്യനെല്ലിക്കേസിലെ മൂന്നാം പ്രതി അഡ്വ. ധര്‍മ്മരാജനെ ജീവപര്യന്തം കഠിന തടവിന് പ്രത്യേക കോടതി ജഡ്ജി പി. ചന്ദ്രശേഖര പിളള ശിക്ഷിച്ചു.
ബലാത്സംഗം, കൂട്ട ബലാത്സംഗം എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായി കോടതി കണ്ടെത്തി. ഈ കുറ്റങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചുളള പരമാവധി ശിക്ഷയ്ക്ക് പ്രതി അര്‍ഹനാണെന്ന് വിധി ന്യായത്തില്‍ ജഡ്ജി ചൂണ്ടിക്കാട്ടി.
കൂട്ട ബലാത്സംഗക്കേസില്‍ ഇന്ത്യയില്‍ നല്‍കിയിട്ടുളളതില്‍ ഏറ്റവും കടുത്ത ശിക്ഷയാണ് ഇത്. സൂര്യനെല്ലിക്കേസിന്റെ സൂത്രധാരന്‍ ധര്‍മ്മരാജനാണെന്ന് കോടതി അഭിപ്രായപ്പെട്ടു. കോട്ടയം സബ് ജയിലില്‍ കഴിയുന്ന ഇയാളെ ഉടന്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റും.












Click it and Unblock the Notifications