പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: കൈത്തറി മേഖലയിലെ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ജൂലായ് 12 വെള്ളിയാഴ്ച നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ഇതുസംബന്ധിച്ച് അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തിയത്. സി പി എമ്മിലെ ടി. പി. രാമകൃഷ്ണനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
നോട്ടീസിനുള്ള മറുപടിയില്‍ ഓണക്കാലത്ത് കൈത്തറി തൊഴിലാളികള്‍ക്ക് കിഴിവ് അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്ന് വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിക്കു വേണ്ടി വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി വ്യക്തമാക്കി.
പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് കിഴിവ് അനുവദിക്കുന്നത് 1997 മുതല്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. അതേ സമയം വന്‍ സഹകരണ സംഘങ്ങള്‍ക്ക് കിഴിവ് അനുവദിക്കുന്നുണ്ട്.
മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തിയത്.












Click it and Unblock the Notifications