സബ്സിഡികള്‍ കുറയ്ക്കും : ജസ്വന്ത് സിംഗ്
ദില്ലി: സര്‍ക്കാര്‍ സൗജന്യങ്ങള്‍ കുറയ്ക്കുമെന്ന് ധനമന്ത്രി ജസ്വന്ത് സിംഗ്. ജൂലായ് 13 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേ സമയം കാര്‍ഷികവിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുന്ന പദ്ധതി ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ നല്കിവരുന്ന സാമ്പത്തികസൗജന്യങ്ങളില്‍ ഘട്ടം ഘട്ടമായി കുറവുവരുത്തും. കാര്‍ഷികവിളകള്‍ക്കുള്ള താങ്ങുവില അവസാനിപ്പിക്കില്ല. അതേ സമയം ഏതൊക്കെ സബ്സിഡികളില്‍ കുറവുവരുത്തണമെന്ന കാര്യത്തില്‍ സംസ്ഥാനങ്ങളുമായി സമവായത്തിലെത്താന്‍ ശ്രമിക്കും. - ജസ്വന്ത് സിംഗ് പറഞ്ഞു.
സാമ്പത്തികവിദഗ്ധരുമായി താന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സാമ്പത്തികനില മെച്ചപ്പെടുത്താനും സാമ്പത്തികപരിഷ്കാരങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനും നിരവധി നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നതായും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications