എന്‍ട്രന്‍സ്: പുനര്‍ മൂല്യനിര്‍ണയം നടത്തും
കൊച്ചി: മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ കെമിസ്ട്രി, ബയോളജി പേപ്പറുകള്‍ പുനര്‍ മൂല്യനിര്‍ണയം നടത്താന്‍ ഹൈക്കോടതി ഉത്തരവായി.
രണ്ട് പേപ്പറുകളിലെ ഏഴ് ചോദ്യങ്ങളാണ് പുനര്‍ മൂല്യനിര്‍ണയം നടത്തേണ്ടത്. പുനര്‍ മൂല്യനിര്‍ണയത്തിന് ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
പേപ്പര്‍ ഒന്നിലെ കെമിസ്ട്രിയില്‍ പെട്ട എ-വണ്‍-25, എ-വണ്‍-28, എ-വണ്‍-29, എ-വണ്‍-36, എ-വണ്‍-56 എന്നീ ചോദ്യങ്ങള്‍ ഒഴിവാക്കിയത് തെറ്റാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ഇവയ്ക്ക് കൊടുത്തിരിക്കുന്ന ഉത്തരങ്ങളില്‍ നിന്ന് യഥാക്രമം ഇ, സി, സി, ബി, ഡി എന്നിവ ശരിയായ ഉത്തരമായി കണക്കാക്കണമെന്നാണ് കോടതി നിര്‍ദേശം.
പേപ്പര്‍ രണ്ട് ബയോളജിയിലെ ബി-വണ്‍ 90 ചോദ്യം ഒഴിവാക്കിയത് തെറ്റാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. ആ ചോദ്യവും പുനര്‍മൂല്യനിര്‍ണയത്തില്‍ പെടുത്തണം.
പുനര്‍മൂല്യനിര്‍ണയം റാങ്ക് ലിസ്റില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കും. ഈ ചോദ്യങ്ങള്‍ക്ക് ശരിയുത്തരം എഴുതിയവര്‍ക്ക് മാര്‍ക്ക് ലഭിക്കും. തെറ്റായ ഉത്തരം എഴുതിയവര്‍ക്ക് മൈനസ് മാര്‍ക്കായിരിക്കും ലഭിക്കുക.












Click it and Unblock the Notifications