കേരളം വായ്പ തിരിച്ചടക്കുന്നില്ല: രാജഗോപാല്‍
തിരുവനന്തപുരം: ഹഡ്കോയില്‍ നിന്ന് വാങ്ങിയ വായ്പ തിരിച്ചടക്കുന്നതില്‍ ഏറ്റവും വീഴ്ച വരുത്തിയ സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര നഗരവികസന സഹമന്ത്രി ഒ. രാജഗോപാല്‍.
1942 കോടിയാണ് കേരളം ഹഡ്കോയിലേക്ക് തിരിച്ചടക്കാനുള്ളത്. വാങ്ങിയ പണം ചെലവഴിക്കുകയാണ് സര്‍ക്കാരുകള്‍ ചെയ്തത്. ഇതുകൊണ്ടാണ് കൂടുതല്‍ വായ്പ കേരളത്തിന് നല്‍കാന്‍ ഹഡ്കോ മടിക്കുന്നത്. പുതിയ പദ്ധതികള്‍ ഏറ്റെടുക്കാനും സര്‍ക്കാരുകള്‍ താത്പര്യം കാണിക്കുന്നില്ലെന്ന് രാജഗോപാല്‍ പറഞ്ഞു.
ജൂലായ് 13 ശനിയാഴ്ച തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജഗോപാല്‍.
വൈകോയെ പോട്ട പ്രകാരം അറസ്റ് ചെയ്തതിനെ കുറിച്ചുള്ള ചോദ്യത്തിന് അതൊരു സംസ്ഥാന വിഷയമാണെന്നായിരുന്നു രാജഗോപാലിന്റെ മറുപടി.












Click it and Unblock the Notifications