മന്ത്രി സുധാകരന്‍ രാജിവയ്ക്കണം: ജാനു
കണ്ണൂര്‍: മതികെട്ടാനിലെ വനംകയ്യേറ്റത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വനം മന്ത്രി സുധാകരന്‍ രാജിവയ്ക്കണമെന്ന് ആദിവാസി നേതാവ് സി.കെ. ജാനു ആവശ്യപ്പെട്ടു.
മതികെട്ടാന്‍ വനംകയ്യേറ്റത്തില്‍ മന്ത്രി സുധാകരന്റെ പങ്കിനെപ്പറ്റി സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ജാനു പറഞ്ഞു. ജൂലായ് 13 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് ജാനു ഈ ആവശ്യം ഉന്നയിച്ചത്.
ആദിവാസികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മന്ത്രി സുധാകരന് കഴിഞ്ഞില്ല. വനം സംരക്ഷിക്കാന്‍ സര്‍ക്കാരിനും കഴിഞ്ഞില്ല. മതികെട്ടാന്‍ പ്രശ്നത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള സമരം തുടരുമെന്നും വനംവകുപ്പിന്റെ തെറ്റായനടപടികള്‍ക്കെതിരെ കോടതിയില്‍ പരാതി നല്കുമെന്നും ജാനു വ്യക്തമാക്കി.
ഇപ്പോള്‍ ഭരിക്കുന്ന യുഡിഎഫും നേരത്തെ ഭരിച്ചിരുന്ന ഇടതുമുന്നണിയും ഒരു പോലെ ആദിവാസികളുടെ താല്പര്യങ്ങള്‍ക്ക് എതിരു നില്ക്കുകയാണെന്നും ജാനു പറഞ്ഞു.












Click it and Unblock the Notifications