കണ്ണൂരില്‍ ഉരുള്‍പൊട്ടി; ഒരു മരണം
കണ്ണൂര്‍: കണ്ണൂരില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ഒരാള്‍ മരിച്ചു. കനത്തമഴയോടൊപ്പമുണ്ടായ ഉരുള്‍പൊട്ടലില്‍ അപകടത്തില്‍ പെട്ടവരെ രക്ഷിക്കുന്നതിനിടയിലാണ് കൂത്തുപറമ്പ് സ്വദേശി കണിയഞ്ചന്‍ ബാബു എന്ന യുവാവ് മരിച്ചത്.
കേളകത്തിനടുത്ത് പൂക്കുണ്ടന്തുരുത്തിലെ ആദിവാസി കോളനിയിയ്ക്കടുത്താണ് ജൂലായ് 12 വെള്ളിയാഴ്ച രാത്രി ഉരുള്‍പൊട്ടലുണ്ടായത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പണിയര്‍ വിഭാഗത്തില്‍ പെട്ട 28 ആദിവാസികള്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ഒറ്റപ്പെട്ടു. ഇവരെ 10 മണിക്കൂര്‍ നീണ്ട കഠിനാധ്വാനത്തിന് ശേഷമാണ് രക്ഷിക്കാന്‍ കഴിഞ്ഞത്.
നാട്ടുകാരോടൊപ്പം നേവിയിലെ മുങ്ങല്‍വിദഗ്ധരും ഫയര്‍ഫോഴ്സുകാരും പൊലീസും ഒത്തൊരുമിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഈ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ബാബു വെള്ളത്തില്‍ വീഴുകയായിരുന്നു. ബാബുവിനെപ്പോലെ തന്നെ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ വെള്ളത്തില്‍ വീണ നരിക്കടവ് ബെന്നിയെ നാട്ടുകാര്‍ രക്ഷിച്ചു. ബാബുവിന്റെ ശരീരം പോസ്റ് മോര്‍ട്ടത്തിന് ശേഷം കൂത്തുപറമ്പിലേക്ക് കൊണ്ടുവന്നു. സമയോചിതമായ ഇടപെടല്‍ മൂലം മുഴുവന്‍ ആദിവാസികളെയും രക്ഷിക്കാന്‍ കഴിഞ്ഞു. ഇവരെയെല്ലാം ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
കനത്ത മഴയില്‍ ചീങ്കണ്ണപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. ഒട്ടേറെ വീടുകളും കന്നുകാലികളും വെള്ളത്തിനടിയിലായി.












Click it and Unblock the Notifications