കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലങ്കര തിരഞ്ഞെടുപ്പ് സുപ്രിം കോടതി ശരിവെച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: മലങ്കര അസോസിയേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പ് സുപ്രിം കോടതി ശരിവെച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാബാവയെ മലങ്കര മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തത് അന്തിമമാണെന്ന് സുപ്രിം കോടതി വ്യക്തമാക്കി.

തിരഞ്ഞെടുപ്പിനെ ഏതെങ്കിലും വേദിയിലോ കോടതിയിലോ ചോദ്യം ചെയ്യാനാവില്ലെന്ന് കോടതി പറഞ്ഞു. പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ടാണ് സുപ്രിം കോടതി മലങ്കര അസോസിയേഷന്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദങ്ങള്‍ക്ക് വിരാമമിട്ടത്.

ചീഫ് ജസ്റിസ് ബി. എന്‍. കൃപാല്‍, ജസ്റിസ് കെ. ജി. ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. തിരഞ്ഞെടുപ്പിനായി സുപ്രിം കോടതി നിയോഗിച്ച ജസ്റിസ് മാളീമഠിന്റെ റിപ്പോര്‍ട്ട് ബെഞ്ച് ശരിവെച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X