മംഗളം കൊച്ചി പതിപ്പ് തുടങ്ങി
കൊച്ചി : മംഗളം പത്രത്തിന്റെ കൊച്ചി പതിപ്പ് ജൂലായ് 13 ശനിയാഴ്ച കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ ഉദ്ഘാടനം ചെയ്തു.
പത്രത്തിന്റെ ഉടമകള്‍ അവരുടെ വ്യവസായ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പത്രങ്ങളെ ഉപയോഗിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്ന് കരുണാകരന്‍ അഭിപ്രായപ്പെട്ടു. പത്രങ്ങള്‍ ഒരിക്കലും ഇത്തരം കെണിയില്‍ വീണുപോകരുതെന്നും കരുണാകരന്‍ ഉപദേശിച്ചു.
ഭരിക്കുന്നവരെ വിമര്‍ശിക്കാത്ത പത്രങ്ങള്‍ വായനക്കാരോട് നീതിപുലര്‍ത്തുന്നില്ല. ഭരിക്കുന്നവരുടെ നല്ലപട്ടികയില്‍ പെടാന്‍ വേണ്ടി പത്രങ്ങളെടുക്കുന്ന നയങ്ങള്‍ മാറ്റിയേ തീരൂ. - കരുണാകരന്‍ പറഞ്ഞു.
കേന്ദ്ര നഗരവികസന-ദാരിദ്യ്രനിര്‍മ്മാര്‍ജ്ജന സഹമന്ത്രി ഒ. രാജഗോപാല്‍, ഫിഷറീസ് -ടൂറിസം മന്ത്രി കെ.വി. തോമസ്, ജലസേചനമന്ത്രി ടി.എം. ജേക്കബ് എന്നിവരും പ്രസംഗിച്ചു. മംഗളം മാനേജിംഗ് എഡിറ്റര്‍ സാബു വര്‍ീസ് സ്വാഗതം പറഞ്ഞു. ഡപ്യൂട്ടി എഡിറ്റര്‍ ആര്‍. ഗോപാലകൃഷ്ണന്‍ നന്ദി പറഞ്ഞു.
ആധുനിക സൗകര്യങ്ങളോടു കുടിയാണ് മംഗളം കൊച്ചിയിലെത്തുന്നത്.












Click it and Unblock the Notifications