കണ്ണൂരില്‍ സിപിഎംകാരനെ വെട്ടിക്കൊന്നു
കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ഇരിട്ടി പൊലീസ് സ്റേഷന്‍ പരിധിയില്‍പെട്ട വെളക്കോട്ടിനടുത്ത്വച്ചാണ് ഒരു സംഘം അജ്ഞാതര്‍ സിപിഎം പ്രവര്‍ത്തകനായ മുഹമ്മദ് ഇസ്മായിലിനെ(40) വെട്ടിക്കൊന്നത്. അക്രമികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സിപിഎം ജൂലായ് 13 ശനിയാഴ്ച ഇരിട്ടിയില്‍ ഹര്‍ത്താല്‍ നടന്നു.
വഴിയിലൂടെ നടന്നുപോകുകയായിരുന്ന മുഹമ്മദ് ഇസ്മയിലിനെയാണ് അക്രമി സംഘം നേരിട്ടത്. മാരകമായ മുറിവുകളാണ് ഇസ്മയിലിനേറ്റത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഇസ്മയില്‍ മരിച്ചതായും പൊലീസ് പറഞ്ഞു.
വ്യാജമദ്യവില്പനക്കാരനായ മനോജ് എന്ന യുവാവും കൂട്ടാളികളും ചേര്‍ന്നാണ് ഇസ്മയിലിനെ കൊലപ്പെടുത്തിയതെന്ന് ഇസ്മയിലിന്റെ കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ പറഞ്ഞു. അക്രമിസംഘത്തില്‍ 13 പേരുണ്ടായിരുന്നതായും പറയപ്പെടുന്നു.
അക്രമസ്ഥലത്ത് തിരച്ചില്‍ നടത്തിയ പൊലീസ് ഏതാനും പേരെ ചോദ്യം ചെയ്യലിനായി കസ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications