കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെടുങ്ങാടി ബാങ്ക് എസ്എന്‍ഡിപി വാങ്ങും ?

  • By Staff
Google Oneindia Malayalam News

പാലക്കാട്: നെടുങ്ങാടി ബാങ്ക് ഏറ്റെടുക്കാന്‍ എസ്എന്‍ഡിപി ആലോചിക്കുന്നു. നെടുങ്ങാടി ബാങ്കിന്റെ ഓഹരികള്‍ വാങ്ങിക്കൂട്ടി ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് എസ്എന്‍ഡിപിയുടെ നീക്കമെന്നറിയുന്നു.

ഇത് സംബന്ധിച്ച് അനൗപചാരികചര്‍ച്ചകള്‍ നടന്നുകഴിഞ്ഞതായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിക്കഴിഞ്ഞു. എസ്എന്‍ഡിപി യോഗം സ്വന്തമായി ഒരു ബാങ്ക് തുടങ്ങാന്‍ നേരത്തെ ആലോചിച്ചിരുന്നു. സ്വന്തമായി സമുദായം ബാങ്ക് തുടങ്ങുമെന്ന് വെള്ളാപ്പള്ളി 96ല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അന്ന് റിസര്‍വ് ബാങ്ക് അനുമതി നല്കിയില്ല.

ഇപ്പോള്‍ മൂലധന ശേഷി 100 കോടിയായി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് നെടുങ്ങാടി ബാങ്ക്. ഇതിന്റെ ഭാഗമായാണ് ബാങ്കിന്റെ പ്രതിനിധികള്‍ വെള്ളാപ്പള്ളിയെ സമീപിച്ചത്. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ നെടുങ്ങാടി ബാങ്കില്‍ പണം മുടക്കുന്ന കാര്യം പരിഗണിക്കൂ എന്ന് എസ്എന്‍ഡിപി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി എസ്എന്‍ഡിപി ഉന്നതതലയോഗം അടുത്ത ദിവസങ്ങളില്‍ ചേരുമെന്നറിയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X