Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ അന്താരാഷ്ട്ര സ്റേഡിയത്തിന് സമീപം ലോക വ്യാപാര കേന്ദ്രം സ്ഥാപിക്കുന്നു.

എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ 17 നിലകളുള്ള കെട്ടിടം ബി ഒ ടി സമ്പ്രദായത്തിലായിരിക്കും നിര്‍മിക്കുക. ലോക വ്യാപാര കേന്ദ്രം നിര്‍മാണത്തിനായി സ്വകാര്യ പങ്കാളിത്തം സ്വാഗതം ചെയ്യുമെന്ന് തദ്ദേശ സ്വയംഭരണം വകുപ്പ് മന്ത്രി ചെര്‍ക്കളം അബ്ദുള്ള അറിയിച്ചു.

ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്പ്മെന്റ് അതോറിറ്റി (ജി സി ഡി എ)യുടെ സഹകരണത്തോടെയായിരിക്കും പദ്ധതി പൂര്‍ത്തീകരിക്കുന്നത്.

ഗോശ്രീ പദ്ധതിയിലെ മൂന്നാം പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം ആഗസ്ത് അവസാനത്തോടെ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. തിരുവനന്തപുരം നഗരത്തിന്റെ വികസനപ്രവര്‍ത്തനത്തെ കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്ര നഗരവികസന സഹമന്ത്രി ഒ. രാജഗോപാലിന് സമര്‍പ്പിച്ചിട്ടുണ്ട്.

തൊഴില്‍രഹിതര്‍ക്കായുള്ള കുടുംബസംഗമം പദ്ധതിയ്ക്ക് അടുത്തു തന്നെ തുടക്കമിടും. ഈ പദ്ധതിക്ക് കീഴിലായി വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് -സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+