നുഴഞ്ഞുകയറ്റം കുറഞ്ഞു: യുഎസ്
വാഷിംഗ്ടണ്‍: ഇന്ത്യയിലേക്കുള്ള പാക് തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തില്‍ കാര്യമായ കുറവുണ്ടായതായി യുഎസ്. ഈ പശ്ചാത്തലത്തില്‍ അതിര്‍ത്തിയിലെ പട്ടാളസന്നാഹം ഇന്ത്യ കുറയ്ക്കണമെന്നും യുഎസ് ആവശ്യപ്പെട്ടു.
കശ്മീര്‍ അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റത്തില്‍ പ്രകടമായ കുറവുണ്ടായി. സംഘര്‍ഷത്തിന്റെ കാര്യത്തിലും അയവുവന്നിട്ടുണ്ട്.- യുഎസ് ആഭ്യന്തരമന്ത്രാലയത്തിന്റെ വക്താവ് റിച്ചാര്‍ഡ് ബൗച്ചര്‍ പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി സംഘര്‍ഷത്തില്‍ കുറവുവരുത്തുന്ന കാര്യത്തില്‍ ഇന്ത്യയില്‍ നിന്നും നടപടികള്‍ അമേരിക്ക പ്രതീക്ഷിക്കുന്നതായും ബൗച്ചര്‍ വ്യക്തമാക്കി.
കശ്മീര്‍പ്രശ്നം സംബന്ധിച്ച പ്രശ്നങ്ങള്‍ ആത്യന്തികമായി പരിഹരിക്കാന്‍ കൂടിക്കാഴ്ച നടത്തുക എന്നത് മാത്രമാണ് പോംവഴി. കശ്മീര്‍ പ്രശ്നം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളെയും പ്രേരിപ്പിക്കുന്നതിനായി ജൂലായ് 27,28 തീയതികളില്‍ യുഎസ് വിദേശകാര്യസെക്രട്ടറി കോളിന്‍ പവല്‍ ഇന്ത്യയും പാകിസ്ഥാനും സന്ദര്‍ശിക്കുമെന്നും ബൗച്ചര്‍ പറഞ്ഞു.
അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം കുറഞ്ഞതിന് ബൗച്ചര്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫിനെ അഭിനന്ദിച്ചു. മുഷാറഫ് പറഞ്ഞ വാക്കു പാലിച്ചു. ഇനി ഈ സ്ഥിതിവിശേഷം സ്ഥിരമായി നിലനിര്‍ത്താന്‍ ഇന്ത്യയും ശ്രമിക്കണം. - ബൗച്ചര്‍ ചൂണ്ടിക്കാട്ടി.
ബൗച്ചറുടെ ഈ പ്രസ്താവനയോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications