അമ്മ സാക്ഷി,1008വിവാഹങ്ങള്‍
ചെന്നൈ: 1008 ദമ്പതിമാര്‍ക്ക് വിവാഹവേദിയൊരുക്കി തമിഴ്നാട് സര്‍ക്കാര്‍ പെരുമനേടുന്നു. തിരുവേര്‍കാട് കുമാരി അമ്മന്‍ കോവിലില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ തമിഴ്മക്കളുടെ അമ്മയായ മുഖ്യമന്ത്രി ജയലളിത പങ്കെടുത്തു.
6.5 ഏക്കറില്‍ ഉയര്‍ത്തിയ വര്‍ണ്ണാലംകൃത പന്തലില്‍ ദമ്പതിമാര്‍ വരണമാല്യം അണിഞ്ഞു. ജയലളിത അനുഗ്രഹിച്ചുനല്കിയ മംഗളസൂത്രം മന്ത്രിമാരാണ് ദമ്പതിമാര്‍ക്ക് കൈമാറിയത്.
ഹിന്ദുമത ചാരിറ്റബിള്‍ ബോര്‍ഡ് പദ്ധതിപ്രകാരമാണ് വിവാഹച്ചലവിനാവശ്യമായ 50 ലക്ഷം രൂപ ചെലവഴിച്ചത്. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ സ്ഥാപകനുമായ എം.ജി. രാമചന്ദ്രനാണ് ഈ പദ്ധതിയ്ക്ക് തുടക്കമിട്ടതെന്ന് ജയലളിത പറഞ്ഞു. പാവപ്പെട്ട പെണ്‍കുട്ടികളുടെ അച്ഛനമ്മമാര്‍ക്ക് സഹായം നല്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും ജയലളിത പറഞ്ഞു.












Click it and Unblock the Notifications