മോഹന്‍ലാലിന്റെ സ്ക്കൂള് ആഗസ്റ് 17ന്
തിരുവനന്തപുരം : സ്ക്കൂള് ഓഫ് ആഡിയോ എഞ്ചിനീയറിംഗ് ആഗസ്റ് 17ന് ഉദ്ഘാടനം ചെയ്യുമെന്ന് സൂപ്പര്‍താരം മോഹന്‍ലാല്‍.
ആസ്ട്രേലിയയിലെ പ്രസിദ്ധമായ സ്ക്കൂള് ഓഫ് ആഡിയോ എഞ്ചിനീയറിംഗിന്റെ ദക്ഷിണേന്ത്യയിലെ ശാഖയാണ് കഴക്കുട്ടത്ത് കിന്‍ഫ്രയില്‍ സ്ഥാപിക്കുന്നത്. മോഹന്‍ലാലാണ് സ്ക്കൂളിന്റെ ഉടമ. നഗരത്തിലെ താല്‍ക്കാലിക കെട്ടിടത്തിലായിരിക്കും സ്ക്കൂള് പ്രവര്‍ത്തിക്കുന്നതെന്നും കിന്‍ഫ്രയിലെ കെട്ടിടം പൂര്‍ത്തിയായതിനു ശേഷം അവിടേയ്ക്ക് മാറ്റുമെന്നും മോഹന്‍ലാല്‍ അറിയിച്ചു. ഏഴുമാസത്തിനകം കെട്ടിടം പണി പൂര്‍ത്തിയാകും.
കേരളത്തിലെ പ്രതിഭകള്‍ക്ക് അത്യാധുനികമായ സാങ്കേതിക വിദ്യയില്‍ പരിശീലനം നല്‍കുന്നതിനാണ് സ്ക്കൂള് സ്ഥാപിക്കുന്നത്. ലോകനിലവാരമുളള സാങ്കേതിക വിദഗ്ദ്ധരെ മലയാളത്തില്‍ നിന്നും സൃഷ്ടിക്കുക എന്നതാണ് സ്ക്കൂളിന്റെ ലക്ഷ്യമെന്ന് മോഹന്‍ലാല്‍ വിശദീകരിക്കുന്നു.
മള്‍ട്ടി മീഡിയ, ശബ്ദ സന്നിവേശം, ഛായാഗ്രഹണം, ഡിജിറ്റല്‍ ഫിലിം നിര്‍മ്മാണം എന്നിങ്ങനെയുളള ആധുനിക സിനിമാ സങ്കേതങ്ങളിലെല്ലാം സ്ക്കൂള് പരിശീലനം നല്‍കും. 2004ല്‍ ഈ മേഖലയില്‍ മൂന്നു ലക്ഷത്തോളം തൊഴില്‍ അവസരങ്ങളുണ്ടാകുമെന്നാണ് അടുത്തിടെ നടന്ന ഒരു പഠനം വെളിപ്പെടുത്തിയത്.
വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാര്‍, വിദ്യാഭ്യാസ മന്ത്രി നാലകത്തു സൂപ്പി എന്നിവരും ലാലിനോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications