കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലക്സാണ്ടര്‍ രാജ്യസഭയിലേക്ക് പത്രിക നല്‍കി

  • By Staff
Google Oneindia Malayalam News

മുംബൈ: മുന്‍ മഹാരാഷ്ട്രാ ഗവര്‍ണര്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

എന്‍ സി പി നേതാവ് ശരത്പവാര്‍ അലക്സാണ്ടറിന് തന്റെ പാര്‍ട്ടിയുടെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂണ്‍ 15 തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഛഗന്‍ ഭുജ്ബാലും എന്‍ സി പി നേതാവ് ബബനറാവു പാച്പുതെയും അലക്സാണ്ടറെഅനുഗമിച്ചിരുന്നു.

എന്‍ സി പി അംഗം മുകേഷ് പട്ടേലിന്റെ മരണത്തെ തുടര്‍ന്നാണ് രാജ്യസഭാസീറ്റ് ഒഴിവുവന്നത്. ജൂലായ് 25ന് നടക്കുന്ന തിരഞ്ഞെടുപ്പിനായി പത്രിക സമര്‍പ്പിക്കാനുള്ള തീയതി ജൂണ്‍ 15 തിങ്കളാഴ്ചയായിരുന്നു.

ജൂലായ് എട്ടിനാണ് അലക്സാണ്ടര്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചത്. എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെട്ടവരില്‍ പ്രധാനിയായിരുന്നു അലക്സാണ്ടര്‍. ബിജെപി-ശിവസേനാ സഖ്യവുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന അലക്സാണ്ടറുടെ രാജി അപ്രതീക്ഷിതമായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X