കെ. ആര്‍. നാരായണന്‍ ആത്മകഥയെഴുതുന്നു
ദില്ലി: സ്ഥാനമൊഴിയുന്ന രാഷ്ട്രപതി കെ. ആര്‍. നാരായണനും മറ്റ് മുന്‍ രാഷ്ട്രപതിമാരെ പോലെ ആത്മകഥയെഴുതാന്‍ ഒരുങ്ങുന്നു.
ജൂലായ് 24നാണ് നാരായണന്‍ രാഷ്ട്രപതി സ്ഥാനമൊഴിയുന്നത്. ആക്ടിവിസ്റ് പ്രസിഡന്റ് എന്ന് മുദ്ര ചാര്‍ത്തപ്പെട്ട നാരായണന്റെ നിലപാടുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
മാധ്യമപ്രവര്‍ത്തകനായും നയതന്ത്രജ്ഞനായും മന്ത്രിയായും പ്രവര്‍ത്തിച്ച നീണ്ട കാലത്തെ ഔദ്യോഗിക ജീവിതത്തിലെ സംഭവങ്ങള്‍ നാരായണന്റെ ആത്മകഥയെ ശ്രദ്ധേയമാക്കും.
ബിഹാറില്‍ രാഷ്ട്രപതി ഭരണം നടപ്പിലാക്കുന്നതിനുള്ള കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശതള്ളിയതും എന്‍ ഡി എ സര്‍ക്കാരുമായുണ്ടായിരുന്ന ബന്ധവും ആത്മകഥയില്‍ പരാമര്‍ശിക്കപ്പെടുമെന്നാണ് കരുതുന്നത്. സ്വതന്ത്രേന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ സംഭവമെന്ന് നാരായണന്‍ വിശേഷിപ്പിച്ച ഗുജറാത്ത് സംഭവവും ആത്മകഥയുടെ താളുകളില്‍ വിഷയമായേക്കും.
ആക്ടിവിസ്റ് പ്രസിഡന്റ് എന്ന നിലയില്‍ നാരായണന്‍ ഏറെ വിമര്‍ശനം കേട്ടിരുന്നു. ഭരണഘടനയുടെ കാവല്‍ക്കാരനായാണ് നാരായണന്‍ ഭാവിക്കുന്നതെന്ന് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എന്നാല്‍ രാഷ്ട്രപതിയുടെ റബര്‍ സ്റാമ്പ് പരിവേഷം ഇല്ലാതാക്കന്‍ നാരായണന് ഒരു പരിധി വരെ കഴിഞ്ഞുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സുപ്രധാനമായ പ്രശ്നങ്ങളില്‍ വിവേചനബുദ്ധിയോടെയും യുക്തിപരമായ കാഴ്ചപാടോടെയും പെരുമാറാനും കേന്ദ്രസര്‍ക്കാരിന്റ ഏകാധിപത്യപരമായ തീരുമാനങ്ങളെ ചോദ്യം ചെയ്യാനും രാഷ്ട്രപതി സ്ഥാനം ഉപയോഗിക്കാമെന്ന് നാരായണന്‍ തെളിയിച്ചു.












Click it and Unblock the Notifications