കൊപ്രാ സംഭരണം : സിബിഐ അന്വേഷിക്കണമെന്ന് കോടതി
കൊച്ചി : കൊപ്രാ സംഭരണത്തിലെ അഴിമതികളെക്കുറിച്ച് സി. ബി. ഐ. അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു.
2000 മാര്‍ച്ചില്‍ നടന്ന കൊപ്രാ സംഭരണത്തില്‍ 130 കോടി രൂപ ഇടനിലക്കാരും ചില സഹകരണ സംഘങ്ങളും ചേര്‍ന്ന വെട്ടിച്ചു എന്നതാണ് ആരോപണം. സംസ്ഥാനത്ത് കൊപ്ര മാഫിയയ്ക്ക് രാഷ്ട്രീയ ഭരണ മണ്ഡലത്തില്‍ വന്‍ സ്വാധീനമുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ സംഭവത്തിന്റെ നിജസ്ഥിതി പുറത്തു കൊണ്ടു വരാന്‍ സമഗ്ര അന്വേഷണം വേണമെന്ന് ചീഫ് ജസ്റിസ് ബി. എന്‍. ശ്രീകൃഷ്ണയും ജസ്റിസ് ശിവരാജനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.
കൊപ്ര കുംഭകോണത്തെക്കുറിച്ചുളള അന്വേഷണ റിപ്പോര്‍ട്ട് അടങ്ങിയ ഫയല്‍ കൃഷി വകുപ്പില്‍ നിന്നും കാണാതായതും വിവാദമായിരുന്നു.












Click it and Unblock the Notifications