2000 ഏക്കര്‍ സ്വകാര്യവ്യക്തികളുടെ കൈയില്‍
പാലക്കാട്: മതികെട്ടാനില്‍ ഭൂമി കൈയേറിയവരെ കഴിഞ്ഞ മാസം ഒഴിപ്പിച്ചതിന് ശേഷവും രണ്ടായിരത്തോളം ഏക്കര്‍ വനഭൂമി 18 കൈയേറ്റക്കാരുടെ കൈയിലാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ ഭൂമിയുടെ രൂപരേഖയില്‍ പറയുന്നു.
ഭൂമി ഒഴിപ്പിച്ച അധികൃതര്‍ ചെറുകിട കൈയേറ്റക്കാരെ മാത്രമാണ് ഒഴിപ്പിച്ചതെന്നും വമ്പന്‍മാരെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നുമാണ് ഇത് വ്യക്തമാക്കുന്നത്.
നിലവിലുള്ള കൈയേറ്റഭൂമി, ഒഴിപ്പിച്ച ഭൂമി, ഏലം കൃഷി ചെയ്യുന്ന ഭൂമി, നിയമവിരുദ്ധമായി പണിത കെട്ടിടങ്ങള്‍, സ്റോറുകള്‍, റോഡുകള്‍, നടപ്പാത തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങളാണ് രൂപരേഖയിലുള്ളത്.
ഭൂമി ഇപ്പോഴും കൈയേറിയിരിക്കുന്നവരില്‍ ഒരു പ്രമുഖ സിനിമാതാരവും ഒരു മുന്‍മന്ത്രിയുടെ ബന്ധുവും ഉണ്ട്. കെ ആര്‍ വി എസ്റേറ്റ് ആണ് ഏറ്റവും കൂടുതല്‍ ഭൂമി കൈയേറിയിരിക്കുന്നത്- 1000 ഏക്കര്‍. എം എം ജെ, ശുദ്ധപ്പാറ 300 ഏക്കര്‍ ഭൂമി കൈയേറിയുട്ടുണ്ട്. ഉച്ചിക്കുത്തി വള്ളിനായകം, കൈലാസപാറ ജോസ്, മുരുകേശന്‍ (100 ഏക്കര്‍ വീതം), കടത്തുരുത്തി പാലത്തിങ്കല്‍ തോമസ് (80 ഏക്കര്‍), അടുവിലാതിയന്‍ കുടി (60 ഏക്കര്‍), ഫാത്തിമ എസ്റേറ്റ് (60 ഏക്കര്‍), വൈക്കം സ്റോര്‍ (50 ഏക്കര്‍) എന്നിവരാണ് മറ്റ് വന്‍കൈയറ്റക്കാര്‍.












Click it and Unblock the Notifications