കര്‍ഷക പെന്‍ഷന്‍ ഓഗസ്തില്‍ നല്‍കും
തിരുവനന്തപുരം: കര്‍ഷക തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്റെ ഒരു ഗഡു കൂടി ഓണത്തിന് മുമ്പായി കൊടുക്കുമെന്ന് തൊഴില്‍ മന്ത്രി ബാബു ദിവാകരന്‍ നിയമസഭയെ അറിയിച്ചു.
ജൂണ്‍ 15 തിങ്കളാഴ്ച ഒരു ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. 83.81 കോടിയാണ് പെന്‍ഷന്‍ ഇനത്തില്‍ കൊടുക്കാനുള്ളത്. ഏപ്രില്‍ 2001 വരെയുള്ള പെന്‍ഷന്‍ കൊടുത്തുതീര്‍ത്തിട്ടുണ്ട്.
നാല് ലക്ഷം പേരാണ് സംസ്ഥാനത്ത് കര്‍ഷക തൊഴിലാളി പെന്‍ഷന്‍ വാങ്ങുന്നത്. അറുപത് വയസ് കഴിഞ്ഞ കര്‍ഷക തൊഴിലാളിക്ക് മാസത്തില്‍ 120 രൂപയാണ് പെന്‍ഷന്‍ നല്‍കുന്നത്.
കര്‍ഷക തൊഴിലാളി പെന്‍ഷന്‍ വാര്‍ധക്യകാല പെന്‍ഷനുമായി ലയിപ്പിക്കാന്‍ നീക്കമൊന്നുമില്ലെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications