രാഷ്ട്രപതി : വോട്ടെടുപ്പ് പൂര്‍ത്തിയായി
തിരുവനന്തപുരം : രാഷ്ട്രത്തിന്റെ 12-ാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുളള വോട്ടെടുപ്പ് ജൂലായ് 15 തിങ്കളാഴ്ച വൈകുന്നേരത്തോടെ പൂര്‍ത്തിയായി.
രാജ്യസഭയിലും ലോക്സഭയിലുമുളള 776 എം. പിമാരും 4,120 എം. എല്‍. എമാരുമാണ് വോട്ട് രേഖപ്പെടുത്തിയത്. ജൂലായ് 18 ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
പ്രധാനമന്ത്രി എ ബി വാജ്പേയി, മന്ത്രിസഭാംഗങ്ങള്‍, പ്രതിപക്ഷ നേതാവ് സോണിയാ ഗാന്ധി എന്നിവര്‍ ദില്ലിയില്‍ വോട്ട് രേഖപ്പെടുത്തി. പാര്‍ലമെന്റ് മന്ദിരത്തിലെ ബാലറ്റ് പെട്ടി കൃത്യം അഞ്ചു മണിക്ക് സീല്‍ ചെയ്തു.
കേരളത്തില്‍ നിയമസഭാ മന്ദിരത്തിലായിരുന്നു വോട്ടെടുപ്പ്. വിദേശത്തുളള രാജു എബ്രഹാമും വാഹനാപകടത്തില്‍ പരിക്കേറ്റു കിടക്കുന്ന ഇസ്ഹാഖ് കുരിക്കളുമൊഴിച്ച് എല്ലാ എം. എല്‍. എമാരും വോട്ട് രേഖപ്പെടുത്തി. പി. കെ. ശ്രീമതി ടീച്ചറും നീലലോഹിത ദാസന്‍ നാടാരും ദില്ലിയിലാണ് വോട്ട് ചെയ്തത്.
എം. പിമാരായ കെ. കരുണാകരന്‍, കൊടിക്കുന്നില്‍ സുരേഷ്ഷ കൃഷ്ണദാസ് എന്നിവര്‍ നിയമസഭാ മന്ദിരത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.
കോണ്‍ഗ്രസ് പിന്തുണയുളള എന്‍. ഡി. എ സ്ഥാനാര്‍ത്ഥി ഡോ. എ. പി. ജെ. അബ്ദുള്‍ കലാം, ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാള്‍ എന്നിവരാണ് മത്സരരംഗത്തുളളത്.












Click it and Unblock the Notifications