ശാശ്വതികാനന്ദയുടെ ബന്ധുക്കളെ ചോദ്യം ചെയ്യും
കൊച്ചി: ശിവഗിരി മഠം സന്യാസി ശാശ്വതികാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ബന്ധുക്കളെ ജൂലായ് 16 ചൊവാഴ്ച പൊലീസ് ചോദ്യം ചെയ്യും.
ശാശ്വതികാനന്ദയുടെ മരണത്തെ കുറിച്ച് അന്വേഷണം നടത്തുന്ന ആലുവ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കൃഷ്ണന്‍നായര്‍, അസിസ്റന്റ് സബ് ഇന്‍സ്പെക്ടര്‍ കെ. പി. പുരുഷന്‍ എന്നിവര്‍ തിരുവനന്തപുത്തു വെച്ചാണ് ബന്ധുക്കളെ ചോദ്യം ചെയ്യുക.
സ്വാമിയുടെ സഹായിയായ സാബുവിനെ ബുധനാഴ്ച ആലുവയില്‍ വെച്ച് ചോദ്യം ചെയ്യും.
ശാശ്വതികാനന്ദയുടെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് കാണിച്ച് അദ്ദേഹത്തിന്റെ സഹോദരന്‍ വിജയന്‍ നേരത്തെ മുഖ്യമന്ത്രിക്ക് നിവേദനം അയച്ചിരുന്നു.












Click it and Unblock the Notifications