വയാഗ്ര ഇനി ഉപയോഗിക്കില്ല
കൊച്ചി: അമൃത ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ ഗുരുതരാവസ്ഥയിലായ മൂന്ന് കുട്ടികളെ രക്ഷിക്കാന്‍ വയാഗ്ര ഉപയോഗിച്ചത് വിവാദമാവുന്നു.
വിവാദം ഉയര്‍ന്നതിനെ തുടര്‍ന്ന് ലൈംഗിക ഉത്തേജക മരുന്നായ വയാഗ്ര ഇനി ചികിത്സയ്ക്കായി ഉപയോഗിക്കില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
പള്‍മൊണറി ഹൈപ്പര്‍ടെന്‍ഷന്‍ മൂലം ഗുരുതരാവസ്ഥയിലായ മൂന്ന് കുഞ്ഞുങ്ങളിലാണ് വയാഗ്ര പരീക്ഷിച്ചത്. ഡ്രഗ് കണ്‍ട്രോള്‍ അതോറിറ്റി അധികൃതരില്‍ നിന്ന് അനുമതി വാങ്ങാതെ ചികിത്സ നടത്തിയതാണ് വിവാദത്തിന് ഇടയാക്കിയത്.
വയാഗ്ര എന്ന പേരില്‍ അറിയപ്പെടുന്ന സിഡെനാഫില്‍ സിട്രേറ്റ് അംഗീകൃതമായ മരുന്നാണെന്നും അത് ഉപയോഗിക്കുന്നതിന് അനുമതി തേടേണ്ടതില്ലെന്നും ആശുപത്രി വൈസ് പ്രസിന്റ് എ. പി. എസ്. കൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications