Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാദ്യം മരിക്കുമെന്ന് കാണാം : ഒമര്‍ ഷേഖ്

കറാച്ചി : തന്നെ വധശിക്ഷയ്ക്ക് വിധിച്ചവര്‍ക്കെതിരെ പ്രതികാരം ചെയ്യുമെന്ന് ഡാനിയേല്‍ പേളിന്റെ കൊലയാളി ഒമര്‍ സയിദ് ഷേഖ് ഭീഷണി മുഴക്കുന്നു.

ഞാനാണോ എന്നെ കൊല്ലാന്‍ വിധിച്ചവരോ, ആരാണ് ആദ്യം മരിക്കുന്നതാരെന്ന് നമുക്ക് കാണാം വധശിക്ഷയുടെ വിധി വന്ന ശേഷം ഒമറിന്റെ സന്ദേശം അഭിഭാഷകന്‍ റായി ബഷീര്‍ വാര്‍ത്താ ലേഖകരുടെ മുമ്പില്‍ വായിച്ചു കേള്‍ുപ്പിച്ചു.

വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ മുംബെ ലേഖകനായിരുന്ന ഡാനിയേല്‍ പേളിനെയാണ് ഒമര്‍ ഷേഖിന്റെ നേതൃത്വത്തിലുളള ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി കഴുത്തറുത്ത് കൊന്നത്.

ഇസ്ലാമും കാഫിറും തമ്മില്‍ ഘോര യൂദ്ധം നടക്കുകയാണ്. ഇസ്ലാമിന്റെ ഭാഗത്താണോ കാഫിറിന്റെ ഭാഗത്താണോ എന്ന് ഓരോരുത്തരും വ്യക്തമാക്കേണ്ട സമയമാണിത് സന്ദേശം ഇങ്ങനെ തുടരുന്നു.

പേളിനെ തട്ടിക്കൊണ്ടു പോയി വധിച്ചതില്‍ ഒമറിനും സംഘത്തിനുമുളള പങ്ക് സംശയരഹിതമായി തെളിഞ്ഞതിനാലാണ് വധശിക്ഷ വിധിച്ചതെന്ന് ചീഫ് പ്രൊസിക്യൂട്ടര്‍ രാജാ ഖുറേഷി ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു. ഗുഡാലോചന, തട്ടിക്കൊണ്ടു പോകല്‍, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്കാണ് ശിക്ഷ.

പിടിയിലായ ഒമറിന്റെ സഹായികള്‍ക്ക് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്. പേളിന്റെ വിധവയ്ക്ക് 8,333 ഡോളര്‍ നഷ്ടപരിഹാരം കൊടുക്കാനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ ജനവരി 23നാണ് കറാച്ചിയില്‍ നിന്നും പേളിനെ കാണാതായത്. മുഖംമൂടി ധരിച്ച സംഘം പേളിന്റെ കഴുത്തറുത്ത് കൊല്ലുന്ന ദൃശ്യമടങ്ങിയ വീഡിയോ ടേപ്പ് ഫെബ്രുവരി 21ന് കറാച്ചി യുഎസ് നയതന്ത്ര കാര്യാലയത്തില്‍ ലഭിച്ചു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബ്രിട്ടീഷ് സ്വദേശിയായ ഇസ്ലാമിക ഭീകരന്‍ ഒമര്‍ ഷെയ്ഖ് കുടുങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+