പേളിന്റെ കൊല: ഒമര്‍ സയിദ് ഷെയിക്കിന് വധശിക്ഷ
ഹൈദരാബാദ്: വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ലേഖകന്‍ ഡാനിയേല്‍ പേളിനെ തട്ടിക്കൊട്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
പ്രധാനപ്രതി അഹമ്മദ് ഒമര്‍ സയിദ് ഷെയിക്കിന് കോടതി വധശിക്ഷ വിധിച്ചു. മറ്റ് മൂന്ന് പേര്‍ക്കും 25 വര്‍ഷം തടവാണ് ശിക്ഷ.
കഴിഞ്ഞ ജനവരി 23നാണ് പാകിസ്ഥാനി തീവ്രവാദികളെയും അല്‍കെയ്ദയെയും കുറിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള ശ്രമത്തിനിടയില്‍ ഡാനിയേല്‍ പേളിനെ തട്ടികൊണ്ടുപോയത്. ഫിബ്രവരിയില്‍ പേളിനെ കൊലപ്പെടുത്തിയെന്ന് കാണിക്കുന്ന വീഡിയോ ടേപ്പുകള്‍ യു എസ് നയതന്ത്രജ്ഞര്‍ക്ക് ലഭിച്ചു.
ഒരു മുസ്ലിം നേതാവുമായി അഭിമുഖം തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് ഒമര്‍ സയിദ് ഷെയിക്ക് പേളിനെ കെണിയില്‍ കുടുക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചു.
ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സിലെ പൂര്‍വ വിദ്യാര്‍ഥിയായ സെയ്ദിന് ഹര്‍ക്കത്ത് ഉല്‍ മുജാഹിദ്ദീന്‍, ജയിഷ്-എ-മുഹമ്മദ് എന്നീ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്.












Click it and Unblock the Notifications