കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബു സലിമിന് ജാമ്യമില്ലാ വാറണ്ട്

  • By Staff
Google Oneindia Malayalam News

ദില്ലി: ഇപ്പോള്‍ ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അധോലോകനായകന്‍ അബു സലിമിന് ജാമ്യമില്ലാ വാറണ്ട്. ദില്ലി പ്രത്യേകകോടതി ജഡ്ജി പ്രേം കുമാറാണ് ജൂലായ് 16 ചൊവാഴ്ച ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.

ദില്ലിയ്ക്കകത്തും പുറത്തും വന്‍കിട ബിസിനസ്സുകാരില്‍ നിന്നും പണം വാങ്ങുന്നതിനായി ആസൂത്രണ കുറ്റകൃത്യങ്ങള്‍ നടത്തിയതിനാണ് അബു സലിമിന്റെ പേരില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. വധഭീഷണി ഉയര്‍ത്തിയാണ് അബു സലിം ബിസിനസ്സുകാരില്‍ നിന്ന് പണം വാങ്ങുന്നതെന്ന് പൊലീസ് പറഞ്ഞു. അബു സലിമിന്റെ കൂടെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ഏതാനും പേര്‍ പിടിയിലായിട്ടുണ്ടെന്നും പൊലീസ് കോടതിയില്‍ അറിയിച്ചു.

ദില്ലി പൊലീസിന്റെ പ്രത്യേക സെല്‍ അബു സലിമിനെതിരെ ജാമ്യമില്ലാ വാറണ്ട് നല്കണമെന്ന് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. മുംബൈ സ്ഫോടനപരമ്പരകളില്‍ പങ്കുണ്ടെങ്കിലും പിടിതരാതെ ഒളിവില്‍ കഴിയുന്ന പ്രതികളില്‍ ഒരാള്‍ കൂടിയാണ് അബു സലിം. ഉത്തര്‍പ്രദേശിലെ അഴംഗര്‍ ജില്ലയിലെ സരായ് മിര്‍ ഗ്രാമത്തില്‍പെട്ടയാളാണ് അബു സലിം. അതുകൊണ്ട് അഴംനഗര്‍ പൊലീസ് സൂപ്രണ്ടിന്റെ സഹായത്തോടെ മാത്രമേ അന്വേഷണ ഉദ്യോഗസ്ഥര്‍ ജാമ്യമില്ലാ വാറണ്ട് നടപ്പാക്കാവൂ എന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഈയിടെ ദില്ലിയിലെ ഒരു കോണ്‍ട്രാക്ടറില്‍ നിന്നും അഞ്ചുകോടി വാങ്ങാനുള്ള ശ്രമത്തിനിടയില്‍ അബുസലിമിന്റെ സഹായികളായ ഒരു യുവതിയുള്‍പ്പെടെ അഞ്ചുപേരെ പൊലീസ് പിടികൂടിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X