അലക്സാണ്ടര്‍ക്ക് ഒന്നരക്കോടിയുടെ സ്വത്ത്
മുംബൈ: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുന്‍മഹാരാഷ്ട്രാ ഗവര്‍ണര്‍ പി.സി. അലക്സാണ്ടര്‍ക്ക് ഒന്നരക്കോടിയുടെ സ്വത്തുക്കള്‍. രാജ്യസഭയില്‍ മത്സരിക്കുന്നവര്‍ സ്വത്തുവിവരം പ്രഖ്യാപിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് അദ്ദേഹം കഴിഞ്ഞ ദിവസം ഒന്നരക്കോടിയുടെ സ്വത്തുവിവരം പ്രഖ്യാപിച്ചത്.
ഇതില്‍ 46.85 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപമുണ്ട്. ബോണ്ട്, കടപ്പത്രം എന്നിവയായി 12.28 ലക്ഷംരൂപയുടെ നിക്ഷേപമുണ്ട്. ജംഗമസ്വത്ത് 16.68 ലക്ഷം വരും.
ബാംഗ്ലൂരില്‍ 50 ലക്ഷം രൂപയുടെ ഒരു ഫ്ലാറ്റുണ്ട്. ചെന്നൈയിലെ ഫ്ലാറ്റിന് 15 ലക്ഷം വില വരും. സ്വന്തമായി വാഹനങ്ങളില്ല, വായ്പയൊന്നും എടുത്തിട്ടില്ല. കൃഷിഭൂമിയോ മറ്റ് ഭൂസ്വത്തുക്കളോ ഇല്ല. ഭാര്യയുടെ സ്വത്ത് വിവരവും അലക്സാണ്ടര്‍ വെളിപ്പെടുത്തി.












Click it and Unblock the Notifications